തിരൂർ നാടുവിലങ്ങാടി നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു
ഇടുക്കി തൂക്കുപാലം സ്വദേശി സത്താറാണ് മരണപ്പെട്ടത്.
മലപ്പുറം: തിരൂരിൽ നടുവിലങ്ങാടി കെവിആർ മോട്ടോർസിന് അടുത്ത് മരം കയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഇടുക്കി തൂക്കുപാലം സ്വദേശി സത്താറാണ് മരണപ്പെട്ടത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ബിറാർ പരിക്കുകളോടെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ഇന്ന് കാലത്ത് ആറുമണിയോടെയാണ് അപകടം നടന്നത്.