പൗരത്വ ബില്ലിനെതിരേ പ്രതിഷേധ സംഗമം
പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സിലര്‍മാരും, കുടുംബശ്രീ പ്രവര്‍ത്തകരും ജീവനക്കാരുമാണ് പ്രതിഷേധ സംഗമം നടത്തിയത്.
പെരിന്തല്‍മണ്ണ: ദേശീയ പൗരത്വ ബില്‍ പിന്‍വലിക്കുക, പൗരത്വ രജിസ്റ്ററുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍തിരിയുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സിലര്‍മാരും, കുടുംബശ്രീ പ്രവര്‍ത്തകരും ജീവനക്കാരും പ്രതിഷേധ സംഗമം നടത്തി.
സംഗമം നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു. നിഷി അനില്‍ രാജ് അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് എന്ന വാപ്പു, കിഴിശ്ശേരി മുസ്തഫ സംസാരിച്ചു.