ചെങ്ങറ ഭൂസമര പോരാളി ദാമോദരന്റെ മരണാനന്തര കർമ്മങ്ങൾ നിർവ്വഹിച്ച്‌‌‌ എസ്ഡിപിഐ പ്രവർത്തകർ

മരണസമയത്ത്‌ ഇദ്ദേഹത്തിന്റെ കുടുംബം സ്വദേശമായ പത്തനംതിട്ടയിലായിരുന്നു. ഇതേത്തുടർന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ദാമോദരന്റെ മരണാനന്തര ചടങ്ങുകൾ ഏറ്റെടുത്ത്‌ നടത്തുകയായിരുന്നു.

Update: 2021-09-10 12:50 GMT

മഞ്ചേശ്വരം: ചെങ്ങറ ഭൂസമര പോരാളി ദാമോദരൻ (65) മരണപ്പെട്ടു. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത്‌ കാസർകോട്ടെത്തിയ പത്തനംതിട്ട സ്വദേശിയായ ഇദ്ദേഹം മഞ്ചേശ്വരത്ത്‌ ആദിവാസി കോളനിയിൽ താമസിച്ചു വരികയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് മരണപ്പെട്ടത്‌.

മരണസമയത്ത്‌ ഇദ്ദേഹത്തിന്റെ കുടുംബം സ്വദേശമായ പത്തനംതിട്ടയിലായിരുന്നു. ഇതേത്തുടർന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ദാമോദരന്റെ മരണാനന്തര ചടങ്ങുകൾ ഏറ്റെടുത്ത്‌ നടത്തുകയായിരുന്നു. അർധരാത്രിയോടെയാണ് ബന്ധുക്കൾ മഞ്ചേശ്വരത്തെത്തിയത്‌. പുലർച്ചെ മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. സംസ്കാരത്തിനായുള്ള ശവപ്പെട്ടി ഉൾപ്പെടെയുള്ളവ പ്രവർത്തകർ എത്തിക്കുകയും കോളനിയിൽ തന്നെ അന്ത്യനിദ്രയ്ക്കായി സൗകര്യങ്ങളൊരുക്കുകയുമായിരുന്നു.

സംസ്കാര ചടങ്ങുകൾക്ക്‌ എസ്ഡിപിഐ നേതാവും മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ ഹമീദ്, മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജേ, നേതാക്കളായ യാക്കൂബ്‌ ഹൊസങ്കടി, സമീർ ചെക്പോസ്റ്റ്, അഷ്‌റഫ്‌, അസർ ,സമദ് ഖലീൽ, വിജയ് കുമാർ കാജൂർ, യതീഷ്‌ കജൂർ, അൻച്ചു അരിമല, അഷ്‌റഫ്‌, ആരിഫ് അരിമല തുടങ്ങിയവർ നേതൃത്വം നൽകി. 

Similar News