സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 28ന് ആലപ്പുഴയില്‍; രാജ രത്‌നം അംബേദ്ക്കര്‍ പങ്കെടുക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 28ന് ആലപ്പുഴയില്‍ എത്തും.

Update: 2020-01-18 09:24 GMT

ആലപ്പുഴ: സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചു എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 28ന് ആലപ്പുഴയില്‍ എത്തും. വൈകുന്നേരം നാലിന് പുന്നപ്ര കപ്പക്കടയില്‍ നിന്നും ആരംഭിച്ചു വളഞ്ഞവഴിയില്‍ സമാപിക്കും. സിറ്റിസണ്‍സ് മാര്‍ച്ച് വളഞ്ഞവഴിയില്‍ രാജ രത്‌നം അംബേദ്ക്കര്‍ ഉദ്ഘാടനം ചെയ്യും.

സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും മാര്‍ച്ചിനോട് അനുബന്ധിച്ചു മണ്ഡലം തല വാഹന ജാഥ ലഘുലേഖ വിതരണം, തെരുവ് നാടകം, കുടുംബ സംഗമം എന്നിവ നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് താഹിര്‍ എം എം കാഞ്ഞിപ്പുഴ, ജനറല്‍ സെക്രട്ടറി റിയാസ് പൊന്നാട്, ഖജാഞ്ചി എം സാലിം, പിആര്‍ഒ ഷെജീര്‍ കോയമോന്‍ എന്നിവര്‍ പങ്കെടുത്തു.




Tags:    

Similar News