പാലക്കാട്: അന്തരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരി പാമ്പുമായി യുവാവിനെ റെയില്‍വേ പോലിസ് പിടികൂടി.മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹബീബ് (29)നെയാണ് ശബരി എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്നും ഇന്ന് രാവിലെ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
4.250 കിലോഗ്രാം തൂക്കവും ഒരു മീറ്റര്‍ നീളവുമുണ്ട്. മഹാരാഷ്ട്ര,തെലങ്കാന എന്നീ പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നതെന്നും ട്രെയിന്‍ മാര്‍ഗം വന്യജീവികളെ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ കര്‍ശനവും ശക്തവുമായ പരിശോധന നടത്തി വരികയാണെന്നും ആര്‍പിഎഫ് കമാന്റന്റ് ജെതിന്‍ ബി രാജ് പറഞ്ഞു.ആര്‍പിഎഫ് സിഐ എന്‍ കേശവദാസ്, എസ്‌ഐ എ പി ദിവക്,എഎസ്‌ഐ സജി അഗസ്റ്റിന്‍,ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്, കോണ്‍സ്റ്റബിള്‍ വി ശിവന്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.പ്രതിയെ വനം വകുപ്പിന് കൈമാറി.സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കാണ് ഇവയെ കയറ്റിക്കൊണ്ടു പോകുന്നത്.