കുഴൂരിലെ 40 വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ വിതരണം ചെയ്തു

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളില്‍ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരം 40 വിദ്യാര്‍ഥികള്‍ക്കാണ് ടെലിവിഷന്‍ വിതരണം ചെയ്തത്.

Update: 2020-06-25 12:08 GMT

മാള: സഹകരണ ബാങ്കുകള്‍ സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധത അവിസ്മരണിയമാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. കൊവിഡ് 19 മൂലം സ്‌ക്കുളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടെലിവിഷന്‍ ഇല്ലാത്ത ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സൗജന്യമായി നല്‍കുന്ന ടെലിവിഷനുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.  

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളില്‍ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരം 40 വിദ്യാര്‍ഥികള്‍ക്കാണ് ടെലിവിഷന്‍ വിതരണം ചെയ്തത്. കുഴൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി ഐ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ അലി, കുഴൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി എസ് ഷെമീര്‍, ബോര്‍ഡ് മെമ്പര്‍മാരായ കെ വി വസന്തകുമാര്‍, പി എഫ് ജോണ്‍സണ്‍, പി എ ശിവന്‍, അര്‍ജൂന്‍ രവി, കെ സി വിജയന്‍, സുധ ദേവദാസ്, ജാസ്മിന്‍ ജോണ്‍സണ്‍, മഞ്ജുള ദേവി, എം വി കൃഷ്ണന്‍കുട്ടി, ടി കെ അമാനുള്ള, ബാങ്ക് സെക്രട്ടറി വി ആര്‍ സുനിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Tags:    

Similar News