കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്:കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം മുത്താലംകിടങ്ങില്‍ ബിജു ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.
കളിക്കുന്നതിനിടെയാണ് കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.