തൃശൂർ ജില്ലയിൽ 847 പേർക്ക് കൂടി കോവിഡ്; 1170 പേർ രോഗമുക്തരായി
ജില്ലയിൽ സമ്പർക്കം വഴി 846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല
തൃശൂർ: തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 847 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 1170 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ സമ്പർക്കം വഴി 846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. എലൈറ്റ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1. മറ്റ് സമ്പർക്ക കേസുകൾ 836. ആരോഗ്യ പ്രവർത്തകർ-3, ഫ്രന്റ് ലൈൻ വർക്കർ -1, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-1.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 59 പുരുഷൻമാരും 63 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 37 ആൺകുട്ടികളും 23 പെൺകുട്ടികളുമുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 31235 ആണ്. 21964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
വ്യാഴാഴ്ച 946 പേർ പുതിയതായി ചികിൽസയിൽ പ്രവേശിച്ചതിൽ 344 പേർ ആശുപത്രിയിലും 602 പേർ വീടുകളിലുമാണ്. വ്യാഴാഴ്ച മൊത്തം 5350 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3625 പേർക്ക് ആന്റിജൻ പരിശോധനയും 1331 പേർക്ക് ആർടിപിസിആർ പരിശോധനയും 394 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,42,409 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.