വയനാട് ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി

Update: 2020-09-03 14:26 GMT

കൽപ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍ രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്.

മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേർ (6 പുരുഷന്മാർ ഒരു സ്ത്രീ), കൃഷ്ണഗിരി സ്വദേശി (40), കണ്ണൂർ പാനൂർ സ്വദേശി (40), കൂത്തുപറമ്പ് സ്വദേശി (42), മേപ്പാടി സ്വദേശി (21), വാഴവറ്റ സ്വദേശി (56), മീനങ്ങാടി താമസിക്കുന്ന നാഗാലാൻഡ് സ്വദേശികൾ (25, 23), വെള്ളമുണ്ട സമ്പർക്കത്തിലുള്ള വെള്ളമുണ്ട സ്വദേശിനി (26) എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 185 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2977 പേര്‍. ഇന്ന് വന്ന 26 പേര്‍ ഉള്‍പ്പെടെ 247 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 969 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 52160 സാംപിളുകളില്‍ 50205 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 48645 നെഗറ്റീവും 1560 പോസിറ്റീവുമാണ്. 

Similar News