വയനാട്ടില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Update: 2022-03-01 07:19 GMT

കല്‍പറ്റ:മാരക മയക്കു മരുന്നായ എംഡിഎംഎയുമായി ബൈക്കില്‍ വരികയായിരുന്ന യുവാവ് പിടിയില്‍.മീനങ്ങാടി എസ് ഐ സജീവന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് കണ്ണൂര്‍ കിനാലൂര്‍ താഴെ ചൊവ്വ സുഹറാസ് വീട്ടില്‍ എജാസ് (25) പിടിയിലായത്. ഇയാളില്‍ നിന്നും 2 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 13 എ.എം 6467 ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു. സിപിഒ മാരായ ഖാലിദ്, രാജീവന്‍, ഡ്രൈവര്‍ സുരേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.


Tags:    

Similar News