വൈവാഹിക ബലാല്‍സംഘം കുറ്റകരമായി കാണരുതെന്നു സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
ബംഗ്ലൂരു: ജീവിത പങ്കാളിയില്‍ നിന്നുണ്ടാവുന്ന ബലാല്‍സംഘം കുറ്റകരമായി കാണാനാവില്ലെന്നു സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ബംഗ്ലൂരുവിലെ ലോ കോളജില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ദീപക് മിശ്ര നിലപാട് വ്യക്തമാക്കിയത്. ജീവിത പങ്കാളികള്‍ക്കിടയിലുണ്ടാവുന്ന ബലാല്‍സംഘം ഒരു കുറ്റമായി കാണേണ്ടതാണെന്നു ഞാന്‍ കരുതുന്നില്ല. ഇത്തരം കാഴ്ചപ്പാടുകള്‍ വിദേശികളില്‍ നിന്നു നാം കടം കൊണ്ടതാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരം നിലപാടുകള്‍ അനുയോജ്യമല്ല. നമ്മുടെ കുടുംബങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാന്‍ മാത്രമേ ഇതുപകരിക്കൂ. കുടുംബങ്ങളുടെ തകര്‍ച്ച രാജ്യത്തിന്റെ നിലനില്‍പു തന്നെ തകരാറിലാക്കും- മിശ്ര പറഞ്ഞു.