കാറ്റ്ണി: മധ്യപ്രദേശിലെ കാട്ട്ണി ജില്ലയില്‍ പത്തു വയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം ബയോഗ്യാസ് പ്ലാന്റില്‍ തള്ളി. അടുത്ത ഗ്രാമത്തിലെ അമ്മാവന്റെ കൂടെ വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടി വീട്ടിലേക്കു മടങ്ങിയെന്നാണ് അമ്മാവന് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ്്മോര്‍ട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായ വിവരം മനസ്സിലായത്. പ്രതിയ്ക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയതായും കൊലപാതകം, പോക്സോ വകുപ്പുകള്‍ ചുമത്തിയതായും പോലിസ് സുപ്രണ്ട് സന്ദീപ് മിശ്ര വ്യക്തമാക്കി.