കൊവിഡ് 19: ഡല്‍ഹിയിലെ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 108 ജീവനക്കാര്‍ നിരീക്ഷണത്തില്‍

ഡല്‍ഹിയിലെ ഗംഗാ രാം ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.

Update: 2020-04-05 00:33 GMT

ന്യൂഡല്‍ഹി: രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 108 ജീവനക്കാരെ നിരീക്ഷത്തിലാക്കി. ഡല്‍ഹിയിലെ ഗംഗാ രാം ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.

രോഗികളുടെ രണ്ടാം സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 108 പേരില്‍ 85 പേര്‍ വീട്ടിലും 23 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗികളെ ചികില്‍സിക്കുന്ന മെഡിക്കല്‍ പ്രൊഫഷനലുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് സംബന്ധിച്ച നിരവധി റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

Tags:    

Similar News