നാലര മാസത്തിനിടെ 1500 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര

മ്പ് വ്യവസായത്തില്‍ ഇടിവുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു. അടുത്ത ആറുമുതല്‍ ഏട്ട് മാസത്തേക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ മേഖല കടുത്ത പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-08-18 17:04 GMT

ന്യൂഡല്‍ഹി: വാഹന വിപണി നേരിടുന്ന പ്രതിസന്ധിയുടെ ആഴം കൂടുതല്‍ പുറത്തുവരുന്നു. കഴിഞ്ഞ നാലര മാസത്തിനിടെ മാത്രം 1500 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടെന്നും പ്രതിസന്ധി തുടരുകയാണെങ്കില്‍ കൂടുതല്‍ പേരെ പിരിച്ചുവിടേണ്ടി വരുമെന്നും ഓട്ടോമൊബൈല്‍ രംഗത്തെ പ്രമുഖരായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എംഡി പവന്‍ ഗൊണേക പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ് ഇത്രയും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് വരും ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാവുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ജൂലൈ മാസം രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 18.71 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏതാണ്ട് 15,000ത്തോളം ജീവനക്കാര്‍ക്ക് മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ട്. മുമ്പ് വ്യവസായത്തില്‍ ഇടിവുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു. അടുത്ത ആറുമുതല്‍ ഏട്ട് മാസത്തേക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ മേഖല കടുത്ത പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News