ബ്രിട്ടനില്‍നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ ഡല്‍ഹിയിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്ന് മുങ്ങി
പഞ്ചാബ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍നിന്ന് അനുമതിയില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ബ്രിട്ടനില്‍ പുതിയ കൊവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയത് ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും ഡല്‍ഹിയിലെത്തിയ ഇവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.
ന്യൂഡല്‍ഹി: ബ്രിട്ടനില്‍നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയശേഷം കൊവിഡ് സ്ഥിരീകരിച്ച രണ്ട് യാത്രക്കാര്‍ ഡല്‍ഹിയിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്ന് മുങ്ങി. പഞ്ചാബ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍നിന്ന് അനുമതിയില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ബ്രിട്ടനില്‍ പുതിയ കൊവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയത് ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും ഡല്‍ഹിയിലെത്തിയ ഇവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.
തിങ്കളാഴ്ച യുകെയില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ 47 വയസുള്ള സ്ത്രീക്ക് റാപ്പിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂട്ടാനായെത്തിയ 22 കാരനായ മകന്റെ പരിശോധനാഫലം നഗറ്റീവായി. സഫ്ദര്‍ജങ് ആശുപത്രിലേക്ക് മാറ്റിയ സ്ത്രീക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഹോം ഐസോലേഷനാണ് നിര്‍ദേശിച്ചത്. എന്നാല്‍, ഇവര്‍ മകനെയും കൂട്ടി ആന്ധ്രാ പ്രദേശ് സ്‌പെഷ്യല്‍ ട്രെയ്‌നില്‍ ഡല്‍ഹിയില്‍നിന്ന് രാജമുദ്രിയിലേക്ക് മടങ്ങുകയായിരുന്നു. ഇന്നലെ രാത്രി രാജമുദ്രിയിലെത്തിയ ഇവരെ റെയില്‍വേ പോലിസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
അമ്മയ്ക്കും മകനും ഞങ്ങള്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സ്രവ സാംപിള്‍ പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട- ജില്ലാ മെഡിക്കല്‍, ഹെല്‍ത്ത് ഓഫിസര്‍ കെ വി എസ് ഗൗരിശ്വര റാവു എന്‍ഡിടിവിയോട് പറഞ്ഞു. മകന് വീണ്ടും നെഗറ്റീവ് പരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. രോഗലക്ഷണമില്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് ബ്രിട്ടനില്‍ അധ്യാപികയായ സ്ത്രീ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
എന്നാല്‍, ട്രെയിനില്‍ സ്ത്രീക്കൊപ്പം യാത്ര ചെയ്തവരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് ആന്ധ്ര സര്‍ക്കാര്‍ പറയുന്നത്. ബ്രിട്ടനില്‍നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച ശേഷം നിരീക്ഷണകേന്ദ്രത്തില്‍നിന്ന് പഞ്ചാബ് ലുധിയാനയിലേക്കാണ് രണ്ടാമത്തെയാള്‍ കടന്നുകളഞ്ഞത്. ഇയാള്‍ ലുധിയാനയിലെ ഒരു സ്വകാര്യാശുപത്രിയില്‍ സ്വയം പരിശോധനയ്ക്ക് വിധേയനായെങ്കിലും ഡല്‍ഹിയിലേക്ക് തിരിച്ചയച്ചതായി ലുധിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
യുകെയില്‍നിന്ന് മടങ്ങിയെത്തിയ ഒരാള്‍ നീരീക്ഷണകേന്ദ്രത്തില്‍നിന്ന് ലുധിയാനയിലെത്തി സ്വകാര്യാശുപത്രിയില്‍ പ്രവേശിച്ചതായി ഡല്‍ഹിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നുവെന്നും ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കുമാര്‍ പറഞ്ഞു. അദ്ദേഹത്തെ ലോക്‌നായക് ആശുപത്രിയിലേക്ക് തിരിച്ചു. ഇയാളുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.