മുംബൈ: ശനിയാഴ്ച രാത്രി മുംബൈയിലെ മാട്ടുംഗ സ്റ്റേഷനില്‍ ദാദര്‍- പുതുച്ചേരി എക്‌സ്പ്രസ്സിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. സമാന്തര ട്രാക്കില്‍ മറ്റൊരു ട്രെയിനില്‍ കോച്ചുകള്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദാദര്‍ ടെര്‍മിനസില്‍ നിന്ന് ട്രെയിന്‍ പുതുച്ചേരിയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. ദാദര്‍- പുതുച്ചേരി ചാലൂക്യ എക്‌സ്പ്രസ് ദാദര്‍ ടെര്‍മിനസിന്റെ പ്ലാറ്റ്‌ഫോം 7ല്‍ നിന്ന് ഡൗണ്‍ ഫാസ്റ്റ് ലൈനില്‍ പ്രവേശിക്കുകയായിരുന്നു.
No passengers injured; many deboarded the train & left, all who are at station will be taken care of & given snacks & tea. Probe underway; derailment of passenger trains is taken very seriously. 7-8hrs will be needed to solve the derailment: B K Dadabhoy, Addl GM, Central Railway https://t.co/QCSMfro9Fe pic.twitter.com/Cse0EQ385M
— ANI (@ANI) April 15, 2022
രാത്രി 9.30 ഓടെ പുറപ്പെട്ട സിഎസ്എംടി- ഗഡാഗ് എക്‌സ്പ്രസ് പിന്നില്‍ നിന്ന് ട്രെയിന്‍ ഒരു ക്രോസിങ്ങില്‍ ഇടിക്കുകയായിരുന്നു- ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് ട്രെയിനുകള്‍ തമ്മില്‍ ഒരു ചെറിയ കൂട്ടിയിടി ഉണ്ടായെന്നും പുതുച്ചേരി എക്‌സ്പ്രസ് പാളത്തില്‍നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടത്തുകയാണെന്നും റെയില്‍വേ പോലിസ് കമ്മീഷണര്‍ ക്വെയ്‌സര്‍ ഖാലിദ് ട്വീറ്റില്‍ പറഞ്ഞു. ഈ മാസം സെന്‍ട്രല്‍ റെയില്‍വേ സെക്ഷനില്‍ ഇത് രണ്ടാം തവണയാണ് പാളം തെറ്റുന്നത്. നേരത്തെ, 2022 ഏപ്രില്‍ 3 ന് മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ലോകമാന്യ തിലക്- ജയ്‌നഗര്‍ എക്‌സ്പ്രസ് (പവന്‍ എക്‌സ്പ്രസ്) പാളം തെറ്റിയിരുന്നു. സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതിനായി റിലീഫ് ട്രെയിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.