നീരവ് മോദിയുടെയും സഹോദരിയുടെയും സ്വിറ്റ്സര്‍ലാന്‍ഡ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: നീരവ് മോദിയുടെ സ്വിസ് ബാങ്ക് അകൗണ്ടുകള്‍ സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു. നീരവ് മോദിയുടെ സഹോദരി പൂര്‍വി മോദിയുടെ നാലു അകൗണ്ടുകളും എന്‍ഫോഴ്സ്മെന്റെ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.
41 കോടിയിലധികം രൂപ ആസ്തിയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. നാലു മാസം മുമ്പ് പിഎന്‍ബി ബാങ്കില്‍ നിന്ന് 286 കോടി രൂപ നീരവ് മോദി സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്സ് കണ്ടെത്തിയിരുന്നു. ആദ്യം ദുബായിലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോങ്ങിലേയ്ക്കും പിന്നീട് സ്വിസ് ബാങ്കിലേയ്ക്കും മാറ്റുകയായിരുന്നു. ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.