മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിയുടെ ഭാര്യ ആമിക്കെതിരേ മുംബൈ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. ആമി നിലവില്‍ യുഎസിലുണ്ടെന്നാണ് കരുതുന്നത്. നീരവ് മോദിയുടെ തട്ടിപ്പിനു കൂട്ടുനിന്നെന്നും ന്യൂയോര്‍ക്കില്‍ ഫഌറ്റ് വാങിയതിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നുമാണ് ആമിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്ന കുറ്റം. അതേസമയം തട്ടിപ്പുനടത്തി വിദേശത്തേക്കു കടന്ന നീരവ് മോദിയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനില്‍ അറസ്റ്റ് ചെയ്തിരുന്നു.