പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ മാനേജര്‍, മാനേജര്‍, ഓഫീസര്‍ തസ്തികകളിലായി 325 ഒഴിവുകളാണുള്ളത്. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്) തസ്തികയില്‍ 51 ഒഴിവുകളുണ്ട്. ശമ്പളം 42,020-51,490 രൂപ. മാനേജര്‍ (ക്രെഡിറ്റ്) തസ്തികയില്‍ 26 ഒഴുകളുണ്ട്. 31,705-45,950 രൂപയാണ് ശമ്പളം.
സീനിയര്‍ മാനേജര്‍ (ലോ) തസ്തികയില്‍ 55 ഒഴിവുകളുണ്ട്. 42,020-51,490 രൂപയാണ് ശമ്പളം. മാനേജര്‍ (ലോ) തസ്തികയില്‍ 55 ഒഴിവാണുള്ളത്. ശമ്പളം 31, 705-45,950 രൂപയാണ്. മാനേജര്‍ (എച്ച്ആര്‍ഡി) തസ്തികയില്‍ 18 ഒഴിവുണ്ട്. ശമ്പളം 31,705-45,950 രൂപയാണ്. ഓഫിസര്‍ (ഐടി) തസ്തികയില്‍ 120 ഒഴിവുകളാണുള്ളത്. 23,700-42,020 രൂപയാണ് ശമ്പളം.
ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. രണ്ടു മണിക്കൂറാണ് പരീക്ഷ. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യ പേപ്പര്‍ ലഭിക്കും. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 15 ആണ്. അപേക്ഷ ഫീസ് 100 രൂപ. എസ്സി,എസ്ടി/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 17നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് pnbindia.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.