ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷണല്‍ ബാങ്കിനും പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷണല്‍ ബാങ്കിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി.
ഐസിഐസിഐ ബാങ്കിന് 30 ലക്ഷം രൂപയും പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി രൂപയുമാണ് പിഴയീടാക്കിയിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിയമപരമായി നടത്തുന്ന ഇന്‍സ്‌പെഷനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. ബാങ്ക് ഓഹരി കൈകാര്യം ചെയ്തതില്‍ വലിയ ക്രമക്കേടുണ്ടായതായും ആര്‍ബിഐ ആരോപിക്കുന്നു.
ഇടപാടുകാരില്‍ നിന്ന് മിനിമം ബാലന്‍സ് നിശ്ചിത തുകക്ക് താഴെയാകുമ്പോള്‍ ചുമത്തുന്ന പിഴയുമായി ബന്ധപ്പെട്ടാണ് ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്.
2019 മാര്‍ച്ച് 31 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ബാങ്കിലും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞത്.
ഉപഭോക്താവുമായി ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടതായി ആര്‍ബിഐ പറയുന്നു.