റിസര്‍വ് ബാങ്ക് പുതിയ 1000 രൂപ നോട്ട് പുറത്തിറക്കുന്നുണ്ടോ?

മഹാത്മാ ഗാന്ധി പുഞ്ചിരിക്കുന്ന ചിത്രവും വലതു വശത്ത് ഗ്രീന്‍ സ്ട്രിപ്പും ഉള്‍പ്പെടെയുള്ള നോട്ടിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ചിത്രം കാട്ടുതീപോലെ പടരുന്നുണ്ട്.

Update: 2019-10-17 14:03 GMT

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ 1000 രൂപ നോട്ട് പുറത്തിറക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രചരിക്കുന്നു. മഹാത്മാ ഗാന്ധി പുഞ്ചിരിക്കുന്ന ചിത്രവും വലതു വശത്ത് ഗ്രീന്‍ സ്ട്രിപ്പും ഉള്‍പ്പെടെയുള്ള നോട്ടിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ചിത്രം കാട്ടുതീപോലെ പടരുന്നുണ്ട്.




 എന്നാല്‍, ഇങ്ങിനെയൊരു നോട്ട് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. ഒരു ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞതാണ് ഇപ്പോള്‍ പ്രചരിക്കുന്ന 1000 രൂപ നോട്ടിന്റെ ചിത്രം. പ്രചരിക്കുന്ന ചിത്രത്തിന്റെ വലതു ഭാഗത്ത് മുകളിലായി Artistic Imagination(ചിത്രകാരന്റെ ഭാവന) എന്ന് എഴുതിയിട്ടുള്ളതായി കാണാം. അതില്‍ നിന്ന് ഇത് യഥാര്‍ത്ഥ നോട്ട് അല്ലെന്ന് വ്യക്തമാണ്. റിസര്‍വ് ബാങ്ക് വെബ്‌സൈറ്റിലും പുതിയ 1000 രൂപ നോട്ട് പുറത്തിറക്കുന്നതായി വിവരമൊന്നുമില്ല. ഇതിനു മുമ്പ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായും പകരം 1000 രൂപ നോട്ട് പുറത്തിറക്കുന്നതായും വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. 

Tags:    

Similar News