മെഹുല്‍ ചോക്‌സിയുടെ തായ്‌ലന്‍ഡിലെ ഫാക്ടറി കണ്ടുകെട്ടല്‍: നടപടികള്‍ പൂര്‍ത്തിയായതായി എന്‍ഫോഴ്‌സ്‌മെന്റ്

Update: 2019-01-04 14:26 GMT

ന്യൂഡല്‍ഹി: 13,000 കോടി രൂപ തട്ടിയ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ചോക്‌സിയുടെ തായ്‌ലന്‍ഡിലുള്ള ഫാക്ടറി കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി എന്‍ഫോഴ്‌സ്‌മെന്റ്. 13 കോടിയിലേറെ വിലമതിക്കുന്നതാണ് ഫാക്ടറി. ഫാക്ടറി കണ്ടു കെട്ടുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. നിയമ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഉടനെ തന്നെ ഫാക്ടറി കണ്ടുകെട്ടുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതേ കേസില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്‌സി.

Tags:    

Similar News