മുംബൈ: ബിരുദം വ്യാജമാണെന്നു കണ്ടെത്തിയ 57 ഡോക്ടര്‍മാരുടെ ലൈസന്‍സ് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. 2014-15 ല്‍ മുംബൈയിലെ കോളേജ് ഓഫ് ഫിസിഷ്യന്‍സ് & സര്‍ജന്‍സി(സിപിഎസ്)ല്‍ നിന്ന് ബിരുദം നേടിയെന്നായിരുന്നു 57 പേരും വകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇവരുടെ ബിരുദം വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് ഒക്ടോബറില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിലാണ് ബിരുദം വ്യാജമാണെന്നും പണം നല്‍കി നേടിയതാണെന്നും മനസ്സിലായത്. പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സിപിഎസിലെ മുന്‍ വിദ്യാര്‍ഥി ഡോ. സ്‌നേഹല്‍ ന്യാതിയും അറസ്റ്റിലായിട്ടുണ്ട്. അഞ്ച് ലക്ഷം വരെ വാങ്ങിയാണു വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കിയിരുന്നതെന്നു സ്‌നേഹല്‍ ന്യാതി സമ്മതിച്ചതായി പോലിസ് പറഞ്ഞു