ചൈനയുടെ ഭീഷണിക്കും സമ്മര്‍ദത്തിനും മുന്നില്‍ ഇന്ത്യ കീഴടങ്ങരുത്: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
മോദി സര്‍ക്കാര്‍ രക്തസാക്ഷികളായ ജവാന്മാരെ വച്ച് തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണ്. വീരവാദം മുഴക്കുന്ന മോദി സര്‍ക്കാരിന് ചൈനയ്ക്ക് മറുപടി കൊടുക്കാന്‍ ത്രാണിയില്ലെങ്കില്‍ എത്രയും പെട്ടെന്ന് രാജിവെച്ച് പോവുകയാണ് വേണ്ടത്. മൗലവി ഫൈസല്‍ അശ്‌റഫി പറഞ്ഞു.
ന്യൂഡല്‍ഹി: ചൈനയുടെ ഭീഷണിക്കും സമ്മര്‍ദത്തിനും മുന്നില്‍ ഇന്ത്യ കീഴടങ്ങരുതെന്നും രാജ്യത്തിന്റെ സമാധാനം ഉറപ്പുവരുത്തുന്നതില്‍ ഒരു തരത്തിലുള്ള നീക്കുപോക്കിനും ഇന്ത്യ തയ്യാറാവരുതെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലവി ഫൈസല്‍ അശ്‌റഫി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
മോദി സര്‍ക്കാര്‍ രക്തസാക്ഷികളായ ജവാന്മാരെ വച്ച് തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണ്. വീരവാദം മുഴക്കുന്ന മോദി സര്‍ക്കാരിന് ചൈനയ്ക്ക് മറുപടി കൊടുക്കാന്‍ ത്രാണിയില്ലെങ്കില്‍ എത്രയും പെട്ടെന്ന് രാജിവെച്ച് പോവുകയാണ് വേണ്ടത്.
നാം ഇന്ത്യക്കാര്‍ ഭൂമിയുടെ ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ലഡാക്ക് അതിര്‍ത്തിയില്‍ ഉണ്ടായ ജവാന്മാരുടെ ജീവത്യാഗം ഒരിക്കലും വൃഥാവിലാവുകയില്ല. ചൈനയുടെ സമ്മര്‍ദ്ദത്തില്‍ ഭരണകൂടം ദുര്‍ബലമാവാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ പ്രവിശ്യയിലുണ്ടായ സംഘട്ടനത്തില്‍ രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
മോദി സര്‍ക്കാര്‍ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഒളിച്ചോടുകയും അവരുടെ സംഘപരിവാര അജണ്ടകള്‍ രാഷ്ട്രീയ നീക്കത്തിലൂടെ പൂര്‍ത്തീകരിക്കാനുള്ള കുത്സിത ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്.
ഈ സന്ദര്‍ഭത്തില്‍ 'വിലകുറഞ്ഞ പ്രസ്താവനകള്‍ അടിയുറച്ച വിദേശ ബന്ധത്തിനും ശക്തമായ നേതൃത്വത്തിനും ഒരിക്കലും പകരമാകില്ല' എന്ന
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയിലേക്ക് ഇമാംസ് കൗണ്‍സില്‍ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിന്ന് ചൈനനയ്ക്ക് മറുപടി കൊടുക്കേണ്ട സമയമാണിത്. അതിനോടൊപ്പം മോദി സര്‍ക്കാരിന്റെ സംഘപരിവാര്‍ മുഖംമൂടി വലിച്ചുകീറലും അത്യാവശ്യമാണ്. പൗരന്മാരുടെ അവകാശങ്ങളില്‍ ഒരു നിലക്കുള്ള നീക്കുപോക്കിനു നില്‍ക്കരുതെന്നും രാഷ്ട്രത്തിന്റെ സമ്പത്ത് ദുര്‍വിനിയോഗം ചെയ്യരുതെന്നും പൗരന്മാരെ ആശയക്കുഴപ്പത്തിലാക്കുന്ന സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.