വോട്ടിംഗ് യന്ത്രത്തിന്റെ പ്രശ്‌നം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മമത

വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് സംബന്ധിച്ച കൊല്‍ക്കത്തയില്‍ നടന്ന മഹാറാലിക്കിടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ച ചെയ്തിരുന്നു.

Update: 2019-01-22 01:29 GMT

കൊല്‍ക്കത്ത: വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് സംബന്ധിച്ച കൊല്‍ക്കത്തയില്‍ നടന്ന മഹാറാലിക്കിടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയുടെ മഹത്തായ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഓരോ വോട്ടും വിലപ്പെട്ടതാണ്. എല്ലാവരും ഒത്തുച്ചേര്‍ന്ന് ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു. പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാക്കര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ പറഞ്ഞു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ലണ്ടനില്‍ നടന്ന പരിപാടിയില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കന്‍ ഹാക്കര്‍ അവകാശപ്പെട്ടു. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ഈ പരിപാടിയില്‍ ക്ഷണിതാവായി പങ്കെടുത്തു.

Tags:    

Similar News