ജനങ്ങള്‍ കൊവിഡ് ജാഗ്രത പാലിക്കുന്നില്ല; വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയര്‍
ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാറില്ലെന്ന് മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. നഗരം വീണ്ടും ലോക്ക് ഡൗണിലേക്ക് പോവുമോ എന്നത് ജനങ്ങളെ ആശ്രയിച്ചിരിക്കും- മേയര്‍ വ്യക്തമാക്കി. ഇത് ആശങ്കാജനകമാണ്. ആളുകള്‍ മുന്‍കരുതലെടുക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ മറ്റൊരു ലോക്ക് ഡൗണിലേക്ക് പോവും- കിഷോരി പെഡ്‌നേക്കര്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈ: കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുകയും ജനങ്ങള്‍ കൊവിഡ് പ്രതിരോധ നടപടികള്‍ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും നഗരത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുംബൈ മേയര്‍. ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാറില്ലെന്ന് മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. നഗരം വീണ്ടും ലോക്ക് ഡൗണിലേക്ക് പോവുമോ എന്നത് ജനങ്ങളെ ആശ്രയിച്ചിരിക്കും- മേയര്‍ വ്യക്തമാക്കി. ഇത് ആശങ്കാജനകമാണ്. ആളുകള്‍ മുന്‍കരുതലെടുക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ മറ്റൊരു ലോക്ക് ഡൗണിലേക്ക് പോവും- കിഷോരി പെഡ്‌നേക്കര്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ ഉന്നത ഉദ്യോഗസ്ഥനും പ്രതികരിച്ചു. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയില്ല. എന്നാല്‍, സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍, പരിശോധന എന്നിവ നടത്താന്‍ കോര്‍പറേഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ്. കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്നും മുംബൈ കോര്‍പറേഷന്‍ ഡീഷനല്‍ കമ്മീഷണര്‍ ഡോ. സുരേഷ് കകാനിയെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. നേരത്തെ, മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ഭയാനകരമാണെന്നും അടുത്തിടെയുണ്ടായ കൊവിഡ് വര്‍ധനവിന് ശേഷം കടുത്ത തീരുമാനങ്ങളുണ്ടാവുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആളുകള്‍ കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കാത്തതില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. കൊവിഡ് മുന്‍കരുതലുകളെടുക്കുന്നതില്‍ ജനങ്ങള്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. കഠിനമായ തീരുമാനങ്ങളെടുക്കാം. ആളുകള്‍ തയ്യാറായിരിക്കണം. ചില തീരുമാനങ്ങള്‍ യഥാസമയം എടുത്തില്ലെങ്കില്‍ ഞങ്ങള്‍ പിന്നീട് വലിയ വില നല്‍കേണ്ടിവരും- അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുംബൈയില്‍ തിങ്കളാഴ്ച 493 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മൊത്തം 3,14,569 കേസുകളാണുള്ളത്. ആകെ മരണസംഖ്യ 11,420 ആണ്. ഞായറാഴ്ച പുതിയ കേസുകളുടെ എണ്ണം 645 ആയിരുന്നു, കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്ന ഇത്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയുടെ ഭാഗമായ അയല്‍രാജ്യമായ താനെയില്‍ കൊവിഡ് കേസുകളുടെ എണ്ണം 2,58,030 ആയി ഉയര്‍ന്നു. ഇന്ന് 285 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു. മരിച്ചവരുടെ എണ്ണം 6,203 ആയി ഉയര്‍ന്നിട്ടുണ്ട്.