യമുനാ നദി ശുചീകരണം: കെജ്‌രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ
കെജ്‌രിവാള്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ കുപ്പായമൂരി യമുനയിലൊന്ന് മുങ്ങിനിവരണം. നദിയിലെ ജലത്തിന്റെ അവസ്ഥ നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു.

ന്യൂഡല്‍ഹി: യുമുനാ നദി ശുചീകരണ വിഷയത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരാനാണ് അമിത് ഷാ വെല്ലുവിളിച്ചത്. നദിയുടെ ശുദ്ധീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും യമുനയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് അമിത് ഷായുടെ വെല്ലുവിളി.
യമുനാ നദി ശുദ്ധീകരിച്ചുവെന്നാണ് എഎപി പറയുന്നത്. കെജ്‌രിവാള്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ കുപ്പായമൂരി യമുനയിലൊന്ന് മുങ്ങിനിവരണം. നദിയിലെ ജലത്തിന്റെ അവസ്ഥ നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു.
യമുന ശുദ്ധീകരിക്കുന്നതിനുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറും. മെട്രോ റെയില്‍ നഗരത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അമിത് ഷാ വാഗ്ദാനം നല്‍കി.