അലിഗഡ് സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷപദവി; ഹരജി സുപ്രിം കോടതി ഭരണഘടനാബെഞ്ചിനു വിട്ടു

Update: 2019-02-12 13:55 GMT

ന്യൂഡല്‍ഹി: അലിഗഡ് സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ആവശ്യമില്ലെന്നും സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നുമാവശ്യപ്പെട്ടു നരേന്ദ്രമോദി സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജി സുപ്രിം കോടതി ഭരണഘടനാബെഞ്ചിനു കൈമാറി. സുപ്രിം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണു ഹരജി ഭരണഘടനാബെഞ്ചിനു കൈമാറിയത്. അലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷപദവി എടുത്തുകളഞ്ഞുകൊണ്ട് 2006ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ യു പി എ സര്‍ക്കാരും സര്‍വകലാശാലാ അധികൃതരും സുപ്രിംകോടതയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ യു പി എ സര്‍ക്കാര്‍ നല്‍കിയ ഹരജി 2016ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പിന്‍വലിക്കുകയും സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നാവശ്യപ്പെടുകയുമായിരുന്നു. 

Tags:    

Similar News