നിര്‍മിത ബുദ്ധി പാഠ്യവിഷയമാക്കാനൊരുങ്ങി സിബിഎസ്ഇ
കുട്ടികളില്‍ ശാസ്ത്രത്തോട് കൂടുതല്‍ ആഭിമുഖ്യമുണ്ടാക്കാനും സാങ്കേതിക വിദ്യയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: നിര്‍മിത ബുദ്ധി (artificial intelligence) സ്‌കൂള്‍ പാഠ്യപദ്ധതിയിലുള്‍പെടുത്താനൊരുങ്ങി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജുക്കേഷന്‍(സിബിഎസ്ഇ). 8,9,10 ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ നിര്‍മിത ബുദ്ധി ഒരു പ്രധാന വിഷയമാക്കാനാണ് തീരുമാനമെന്നു ബോര്‍ഡിലെ ഗവേണിങ് ബോഡി അംഗം പറഞ്ഞു. കുട്ടികളില്‍ ശാസ്ത്രത്തോട് കൂടുതല്‍ ആഭിമുഖ്യമുണ്ടാക്കാനും സാങ്കേതിക വിദ്യയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നിര്‍മിത ബുദ്ധിയുള്ള യന്ത്രങ്ങള്‍ സ്വയം തീരുമാനമെടുക്കുന്ന തരത്തിലേക്ക് ശാസ്ത്രം വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. കാഴ്ചയും കേള്‍വിയും അടക്കം തിരിച്ചറിയാനും സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കാനും കഴിയുന്ന തരത്തിലുള്ള യന്ത്രങ്ങള്‍ ശാസ്ത്രത്തിന്റെ നേട്ടമാണിന്ന്. ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ സാധ്യമാവണം. ചെറുപ്പത്തിലേ ഇതിനെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുക എന്നതാണ്, നിര്‍മിത ബുദ്ധി പാഠ്യപദ്ധതിയിലുള്‍പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഗവേണിങ് ബോഡി അംഗം പറഞ്ഞു.