അസമിലെ ഏഴ് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

Update: 2021-07-06 08:32 GMT

ഗുവാഹത്തി: കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് അസമിലെ ഏഴ് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഗോല്‍പാറ, ഗോലഘട്ട്, ജോര്‍ഹട്ട്, സോണിത്പൂര്‍, ബിശ്വനാഥ്, ലഖിംപൂര്‍, മോറിഗാവ് എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജൂലൈ ഏഴിനു രാവിലെ 5 മുതല്‍ പുതിയ കര്‍ഫ്യൂ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് അസം സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. ശിവസാഗര്‍, ദിബ്രുഗഡ് ജില്ലകളിലെ കൊവിഡ് 19 കേസുകള്‍ സംസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കും.

Assam announces total lockdown in 7 districts

Tags:    

Similar News