നിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍; തെലങ്കാനയില്‍ കോണ്‍ഗ്രസ്; ഛത്തീസ്ഗഢില്‍ ഇഞ്ചോടിഞ്ച്

Update: 2023-12-03 04:53 GMT

ജയ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മധ്യപ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം. തെലങ്കാനയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുന്നു. ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും സംസ്ഥാനത്ത് കനത്ത പോരാട്ടം നടന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. എക്സിറ്റ്പോളുകള്‍ കോണ്‍ഗ്രസിന് വിധിയെഴുതിയ ഛത്തീസ്ഗഢില്‍ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. പോസ്റ്റല്‍ ബാലറ്റുകളും വോട്ടിങ് മെഷീനുകളിലെ ആദ്യഘട്ട വോട്ടുകളും എണ്ണി തീര്‍ന്നപ്പോഴുള്ള സ്ഥിതിയാണിത്.

മധ്യപ്രദേശില്‍ തുടക്കം മുതലേ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ മാറിമറിയുന്ന ലീഡ് നിലയ്ക്കൊടുവില്‍ രാവിലെ 9.20 വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി മുന്നിലാണ്. തെലങ്കാനയില്‍ എക്സിറ്റ്പോള്‍ പ്രവചനം പോലെ ഒരു അട്ടിമറി സാധ്യത ആദ്യഘട്ട ഫലസൂചനകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. തുടക്കം മുതലേ കോണ്‍ഗ്രസാണ് ഇവിടെ ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിആര്‍എസ് രണ്ടാമതും ബിജെപി മുന്നാമതുമാണ്. ഛത്തീസ്ഗഢില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയിരുന്നെങ്കിലും രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.





Tags:    

Similar News