ഗുജറാത്തിലെ ഹസ്‌റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

Update: 2025-01-15 05:05 GMT

അഹമദാബാദ്: ഗുജറാത്തിലെ ദ്വാരകയിലെ പ്രശസ്തമായ ഹസ്‌റത്ത് പഞ്ച് പീര്‍ ദര്‍ഗ അടക്കം നിരവധി ആരാധനാലയങ്ങളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. ഗുജറാത്ത് മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് നിര്‍മാണങ്ങള്‍ എന്നാരോപിച്ചാണ് നടപടി. ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് പിരോതന്‍ ദ്വീപിലെ നിരവധി നിര്‍മാണങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്.

കൃഷ്ണഭൂമിയില്‍ കൈയേറ്റം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ്‌വി പറഞ്ഞു. ഒമ്പത് ആരാധനാലയങ്ങളാണ് പൊളിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ പ്രതിഷേധത്തെ നേരിടാന്‍ ആയിരം പോലിസുകാരെയാണ് സര്‍ക്കാര്‍ പ്രദേശത്ത് വിന്യസിച്ചിരുന്നത്. കൂടാതെ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണവും നടത്തി.

Similar News