രാമഷേത്രം: ഡല്‍ഹിയിലെ ആര്‍എസ്എസ് റാലിക്കെത്തിയത് 100 പേര്‍ മാത്രം; ലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് അവകാശവാദം
. ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ട റാലിയിലാണ് നൂറില്‍ താഴെ പേര്‍ മാത്രം പങ്കെടുത്തത്. ഡിസംബര്‍ 9ന് രാംലീലാ മൈതാനിയില്‍ ആര്‍എസ്എസ്സിന്റെ സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിക്കുന്ന സമ്മേളനത്തിന് മുന്നോടിയായാണ് സങ്കല്‍പ് യാത്രയെന്ന പേരില്‍ റാലി നടത്തിയത്.
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണം ആ വശ്യപ്പെട്ട് ആര്‍എസ്എസ് ഡല്‍ഹിയില്‍ നടത്തിയ റാലിയില്‍ പങ്കെടുത്തത് നൂറോളം പേര്‍ മാത്രം. ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ട റാലിയിലാണ് നൂറില്‍ താഴെ പേര്‍ മാത്രം പങ്കെടുത്തത്. ഡിസംബര്‍ 9ന് രാംലീലാ മൈതാനിയില്‍ ആര്‍എസ്എസ്സിന്റെ സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിക്കുന്ന സമ്മേളനത്തിന് മുന്നോടിയായാണ് സങ്കല്‍പ് യാത്രയെന്ന പേരില്‍ റാലി നടത്തിയത്. ജണ്ഡേവാലയില്‍ നിന്നായിരുന്നു റാലിയുടെ തുടക്കം. റാലി ഷാദിപൂരില്‍ അവസാനിച്ചപ്പോള്‍ ഏതാനും പേര്‍കൂടി ചേര്‍ന്നെങ്കിലും കാര്യമായി ചലനമുണ്ടാക്കിയില്ല.
ഒരു മേഖലയില്‍ നിന്നുള്ള ഏതാനും പ്രവര്‍ത്തകര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തതെന്നും തുടര്‍ ദിവസങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ നിന്നായി നൂറോ ഇരുന്നൂറോ പേര്‍ കൂടി പങ്കെടുക്കുമെന്നും ആളില്ലാത്തതിന് വിശദീകരണം നല്‍കവെ സ്വദേശിക ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ കമാല്‍ തിവാരി പറഞ്ഞു. രാംലീല മൈതാനിയില്‍ 9ന് എട്ടു ലക്ഷത്തോളം പേര്‍ എത്തുമെന്നും തിവാരി അവകാശപ്പെട്ടു. രാമക്ഷേത്ര നിര്‍മാണ കാര്യത്തില്‍ സുപ്രിംകോടതി എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടത്തുന്നത്. നിലവില്‍ വിശ്വഹിന്ദു പരിഷത്തും സമാനമായ സമ്മര്‍ദ്ദ പരിപാടികള്‍ നടത്തിവരുന്നുണ്ട്.