ബംഗാള്‍ ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ കേന്ദ്രമായി ഹൗറ മാറിയിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Update: 2022-06-11 12:07 GMT

കൊല്‍ക്കത്ത: ഹൗറയിലേക്കുള്ള യാത്രാമധ്യേ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ അറസ്റ്റില്‍. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ കേന്ദ്രമായി ഹൗറ മാറിയിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിലവിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മജുംദാറിനെ പോലിസ് നേരത്തെ തടയുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ, തന്റെ വസതിക്ക് പുറത്ത് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഹൗറയിലെ പഞ്ചല ടൗണിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷനെ അറസ്റ്റ് ചെയ്തത്.

ഹൗറ പ്രതിഷേധം

ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വെള്ളിയാഴ്ച ഹൗറയുടെ പല ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറിയിരുന്നു. അക്രമങ്ങള്‍ തടയാന്‍ നിരോധനാജ്ഞയും ഇവിടെ നിലവിലുണ്ട്. പ്രവാചക നിന്ദയ്‌ക്കെതിരേ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത് എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ അപലപനം പ്രകടിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യാപകമായ പ്രതിഷേധം.

Tags:    

Similar News