ബിജെപിയില്‍ ചേര്‍ന്ന നിദാ ഖാന്‍ തന്റെ മരുമകള്‍ അല്ലെന്ന് മൗലാന തൗഖീര്‍ റസാ ഖാന്‍
നിലവില്‍ അവര്‍ക്ക് താനുമായോ തന്റെ കുടുംബവുമായോ ഒരു തരത്തിലും ബന്ധമില്ലെന്നും മൗലാന തൗഖീര്‍ റസാ ഖാന്‍ വ്യക്തമാക്കി.
ലഖ്‌നൗ: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നിദാ ഖാന്‍ തന്റെ മരുമകള്‍ അല്ലെന്ന് മൗലാന തൗഖീര്‍ റസാ ഖാന്‍. നിലവില്‍ അവര്‍ക്ക് താനുമായോ തന്റെ കുടുംബവുമായോ ഒരു തരത്തിലും ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിദാ ഖാന്‍ ശനിയാഴ്ച ലഖ്‌നൗവില്‍ ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ ബറേലിയില്‍ നിന്നുള്ള ഒരു ഇസ്‌ലാമിക പണ്ഡിതന്‍ തൗഖീര്‍ റസാ ഖാന്റെ മരുമകളാണ് താനെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.
ഏകദേശം ഏഴു വര്‍ഷം മുമ്പ് നിദാഖാന്‍ തന്റെ സഹോദരന്റെ മകനുമായി വിവാഹിതയായിരുന്നുവെന്നും വിവാഹിതനായിരുന്നുവെന്നും എന്നാല്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം കുറച്ച് മാസങ്ങള്‍ക്ക് ശേഷം വിവാഹമോചനം നേടിയെന്നും മൗലാന തൗഖീര്‍ റസ പറഞ്ഞു.
ഇപ്പോള്‍ അവളെ ഇസ്‌ലാം വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നു. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചതിനാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി അവളെ ഉപയോഗിക്കുകയാണ്.'-ക്ലാരിയോണ്‍ ഇന്ത്യയോട് റസാ ഖാന്‍ പറഞ്ഞു. തനിക്ക് ഫര്‍മാന്‍ റസാ ഖാന്‍ എന്ന ഒരേയൊരു മകന്‍ മാത്രമാണുള്ളതെന്നും അവിവാഹിതനായ അദ്ദേഹം ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.