നിയമസഭാ തിരഞ്ഞെടുപ്പ്: അസമില്‍ സീറ്റുവിഭജനം പൂര്‍ത്തിയായി; ബിജെപി 92 സീറ്റില്‍ മല്‍സരിക്കും, എജെപിക്ക് 26 സീറ്റ്
മാര്‍ച്ച് 27ന് ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സീറ്റ് വിഭജനത്തോടെ ബിജെപി സഖ്യം തുടക്കം കുറിച്ചിരിക്കുകയാണ്. അസം നിയമസഭയില്‍ ആകെ 126 സീറ്റില്‍ ബിജെപി 92 ലും അസം ഘണപരിഷത് (എജെപി) 26 സീറ്റിലും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) എട്ട് ഇടത്തും മല്‍സരിക്കും. ബിജെപിയില്‍ ലയിച്ച പ്രാദേശിക പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ഒന്നോ രണ്ടോയിടത്ത് മല്‍സരിക്കും.
ന്യൂഡല്‍ഹി: അസം നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി. ബിജെപി 92 സീറ്റില്‍ മല്‍സരിക്കും. മാര്‍ച്ച് 27ന് ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സീറ്റ് വിഭജനത്തോടെ ബിജെപി സഖ്യം തുടക്കം കുറിച്ചിരിക്കുകയാണ്. അസം നിയമസഭയില്‍ ആകെ 126 സീറ്റില്‍ ബിജെപി 92 ലും അസം ഘണപരിഷത് (എജെപി) 26 സീറ്റിലും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) എട്ട് ഇടത്തും മല്‍സരിക്കും. ബിജെപിയില്‍ ലയിച്ച പ്രാദേശിക പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ഒന്നോ രണ്ടോയിടത്ത് മല്‍സരിക്കും.
ബിജെപി ചിഹ്‌നത്തിലാവും മല്‍സരിക്കുക. 84 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയായി. ബാക്കിയുള്ള സീറ്റുകളുടെ കാര്യവും സ്ഥാനാര്‍ഥികളുടെ പേരും വെള്ളിയാഴ്ച പ്രഖ്യാപിക്കും. രണ്ടുതവണ മുഖ്യമന്ത്രിയും ആറ് തവണ എംഎല്‍എയുമായ പ്രഫുല്ലകുമാര്‍ മഹന്തയ്ക്ക് ഇത്തവണ ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന് എജിപി വൃത്തങ്ങള്‍ അറിയിച്ചു. മഹന്ത ഇപ്പോള്‍ സുഖമില്ലാതെ ഡല്‍ഹിയില്‍ ചികില്‍സയിലാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ വിഷയത്തില്‍ എജിപി നേതൃത്വവുമായി അദ്ദേഹം അകല്‍ച്ചയിലാണ്. മഹന്തയ്ക്ക് ടിക്കറ്റ് നിഷേധിച്ചാല്‍ എജിപിയില്‍ പിളര്‍പ്പുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.
2016 ല്‍ ബിജെപി മല്‍സരിച്ച 84 സീറ്റുകളില്‍ 60 എണ്ണത്തില്‍ വിജയിച്ചിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ 55 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എജിപി 24 ല്‍ 14 സീറ്റ് നേടിയപ്പോള്‍ യുപിപിഎല്‍ മല്‍സരിച്ച നാല് സീറ്റിലും പരാജയപ്പെട്ടു. ബംഗാള്‍, അസം തിരഞ്ഞെടുപ്പുകളുടെ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഡല്‍ഹിയില്‍ മാരത്തണ്‍ യോഗം ചേരുന്നതിനിടെയാണ് അസമിലെ സീറ്റ് വിഭജനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.