2014ലെ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നെന്നു അണ്ണഹസാരെ

Update: 2019-02-05 06:16 GMT

അഹമദ്‌നഗര്‍: 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നെന്നു അണ്ണാ ഹസാരെ. ലോക്പാലിനായി മഹാരാഷട്രയിലെ റലേഗന്‍ സിദ്ധിയില്‍ നടത്തുന്ന നിരാഹാര സമരത്തിനിടെ സംസാരിക്കുകയായിരുന്നു അണ്ണ ഹസാരെ. ലോക്പാലിനു വേണ്ടിയാണ് താന്‍ അന്നു സമരവുമായി എത്തിയത്. ലോക്പാല്‍ നടപ്പിലാക്കണമെന്നുള്ള തന്റെ ആഗ്രഹം ബിജെപിയും ആം ആദമി പാര്‍ട്ടിയും അധികാരത്തിലെത്താനായി ഉപയോഗിച്ചു. ആ പാര്‍ട്ടികളോടുള്ള എല്ലാ ബഹുമാനവും എനിക്കു നഷടപ്പെട്ടു. രാജ്യത്തെ ഏകാധിപത്യത്തിലേക്കാണു മോദിസര്‍ക്കാര്‍ നയിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറും നുണ പ്രചരിപ്പിക്കുന്നു. എന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിച്ചുവെന്ന സംസഥാന സര്‍ക്കാറിന്റെ പ്രചരണം തെറ്റാണ്. ഇത്തരം നുണപ്രചരണച്ചത്തിലൂടെ അധിക കാലം അതിജീവിക്കാനാവില്ലെന്നും ഹസാരെ വ്യകതമാക്കി. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പദമഭൂഷന്‍ തിരികെ നല്‍കാനാലോചിക്കുന്നുണ്ടെന്നും ഹസാരെ വെളിപ്പെടുത്തി. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി വേദി പങ്കിടില്ലെന്നു ഹസാരെ പറഞ്ഞു. സമരത്തിനു പിന്തുണയുമായി കെജരിവാള്‍ രംഗത്തെത്തിയതു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഹസാരയുടെ പ്രതികരണം.

Tags:    

Similar News