ആര്‍ജി കര്‍ മെഡിക്കല്‍കോളജ് ബലാല്‍സംഗകൊല; അനിശ്ചിതകാല നിരാഹാര സമരം ശക്തമാക്കി ഡോക്ടര്‍മാര്‍

''ഞങ്ങളുടെ ജൂനിയര്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അനിശ്ചിതകാല നിരാഹാര സമരത്തില്‍ പങ്കെടുക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി''

Update: 2024-10-07 11:11 GMT

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലെ കൊല്ലപ്പെട്ട വനിതാ ഡോക്ടടര്‍ക്ക് നീതി ലഭിക്കണമെന്നും ജോലിസ്ഥലത്തെ സുരക്ഷയും ആവശ്യപ്പെട്ട് നടത്തുന്ന സമരം ശക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍. സമരത്തില്‍ സീനിയര്‍ ഡോക്ടടര്‍മാരും പങ്കെടുക്കുമെന്ന് അറിയിച്ചു.

''ഞങ്ങളുടെ ജൂനിയര്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അനിശ്ചിതകാല നിരാഹാര സമരത്തില്‍ പങ്കെടുക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി'' ഫോറത്തിന്റെ കണ്‍വീനര്‍മാരില്‍ ഒരാളായ ഡോ. പുണ്യബ്രത ഗണ്‍ പറഞ്ഞു.

കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള സ്‌നിഗ്ധ ഹസ്ര, തനയ പഞ്ജ, അനുസ്തുപ് മുഖോപാധ്യായ, എസ്എസ്‌കെഎം ആശുപത്രിയിലെ അര്‍ണാബ് മുഖോപാധ്യായ, എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ പുലസ്ത ആചാര്യ, കെപിസിയിലെ സയന്തനി ഘോഷ് ഹസ്ര എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരത്തില്‍ പങ്കെടുക്കുന്ന മറ്റ്  ഡോക്ടര്‍മാര്‍.

Tags:    

Similar News