കൊല്‍ക്കത്ത ബലാല്‍സംഗക്കൊല: ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

Update: 2024-08-17 05:01 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 31 കാരിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലിലെ ഭയാനകമായ സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) രാജ്യവ്യാപകമായി രാവിലെ 6 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂര്‍ ആരോഗ്യ സേവനങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. സാധാരണ ഒപികള്‍ പ്രവര്‍ത്തിക്കില്ല, കൂടാതെ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നടത്തില്ല.

Tags:    

Similar News