ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുമെന്ന് പ്രവചിച്ച് സര്‍വേ

ബിഎസ്പി, എസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ ബിജെപിക്കെതിരേ ഒന്നിച്ചാല്‍ ഉത്തര്‍പ്രദേശില്‍ പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാവും ബിജെപിക്ക് ലഭിക്കുകയെന്നും സര്‍വേ വ്യക്തമാക്കുന്നു

Update: 2019-01-23 17:06 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചുനിന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുമെന്ന് പ്രവചിച്ച് സര്‍വേ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍വേ തയ്യാറാക്കുന്ന മൂഡ് ഓഫ് നാഷനാണ് പുതിയ സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റ്‌സും ചേര്‍ന്നാണു സര്‍വേ നടത്തിയത്. ബിഎസ്പി, എസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ ബിജെപിക്കെതിരേ ഒന്നിച്ചാല്‍ ഉത്തര്‍പ്രദേശില്‍ പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാവും ബിജെപിക്ക് ലഭിക്കുകയെന്നും സര്‍വേ വ്യക്തമാക്കുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും ചേര്‍ന്ന് 80ല്‍ 73 സീറ്റുകളും നേടിയിരുന്നു. ഇവര്‍ ചേര്‍ന്നുള്ള വോട്ട് ഷെയര്‍ 43.3 ശതമാനമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 73 സീറ്റ് എന്നത് അഞ്ച് സീറ്റ് എന്നതിലേക്ക് ചുരുങ്ങുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയതിലൂടെ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചെയ്തത് വലിയ അപരാധമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ അഭിപ്രായം.




Tags:    

Similar News