തെലങ്കാനയില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നു

Update: 2019-06-07 13:13 GMT
തെലങ്കാനയില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നു

മഹ്ബൂബ് നഗര്‍: ബിജെപി പ്രവര്‍ത്തകനെ ആറംഗസംഘം തല്ലിക്കൊലപ്പെടുത്തി. സംഭവത്തില്‍ ആറുപേരെയും കസ്റ്റഡിയിലെടുത്തതായി പോലിസ് വ്യക്തമാക്കി. തെലങ്കാനയിലെ ദോകൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രേം കുമാര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക ടിആര്‍എസ് നേതാവിന്റെ മകനായ ശ്രീകാന്ത് റെഡ്ഡിയും സംഘവുമാണ് കൊലപാതകത്തിനു പിന്നിലെന്നു പോലിസ് വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പോലിസ് വ്യക്തമാക്കി. 

Tags:    

Similar News