സീറ്റ് നല്‍കിയില്ല; സ്‌പൈസ്‌ജെറ്റിനെതിരേ പരാതിയുമായി പ്രജ്ഞാസിങ്‌

ഭോപ്പാലിലെ രാജാ ഭോജ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കാണ് പ്രജ്ഞാസിങ് പരാതി നല്‍കിയത്.

Update: 2019-12-22 07:08 GMT

ഭോപ്പാല്‍: സ്വകാര്യ എയര്‍ലൈന്‍ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിനെതിരേ പരാതിയുമായി ഭോപ്പാല്‍ എംപി പ്രജ്ഞാ സിങ് താക്കൂര്‍. ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലന്നാണ് താക്കൂരിന്റെ പരാതി. ഭോപ്പാലിലെ രാജാ ഭോജ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കാണ് പ്രജ്ഞാസിങ് പരാതി നല്‍കിയത്. ഡല്‍ഹി- ഭോപാല്‍ വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. ഭോപ്പാലില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ അതില്‍നിന്ന് പുറത്തിറങ്ങാന്‍ ആദ്യം എംപി തയ്യാറായില്ല.

പിന്നീട് മാധ്യമങ്ങള്‍ എത്തിയതോടെയാണ് അവര്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങുകയും പരാതി നല്‍കുകയും ചെയ്തത്. വിമാനജീവനക്കാര്‍ മാന്യമായല്ല പെരുമാറിയതെന്നും താക്കൂര്‍ ആരോപിച്ചു. ബുക്ക് ചെയ്ത സീറ്റ് അവര്‍ തനിക്ക് നല്‍കിയില്ലെന്നും ഡയറക്ടറെ വിളിച്ച് പരാതി നല്‍കിയതായും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. പരാതി ലഭിച്ചതായും പരിശോധിക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അനില്‍ വിക്രം അറിയിച്ചു.

Tags:    

Similar News