ഡല്‍ഹി കലാപം: തനിക്കെതിരേ വിദ്വേഷപ്രചാരണം നടത്തുന്നതായി കപില്‍ മിശ്രയുടെ പരാതി

Update: 2020-09-24 19:01 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനു കാരണക്കാരനെന്നു പലരും ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കപില്‍ മിശ്ര പോലിസില്‍ പരാതി നല്‍കി. തനിക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കപില്‍ മിശ്ര വ്യാഴാഴ്ച പോലിസിന് പരാതി നല്‍കിയത്. തനിക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും യഥാര്‍ത്ഥ കലാപകാരികളെയും തീവ്രവാദികളെയും സംരക്ഷിക്കുകയും എനിക്കും എന്റെ കുടുംബത്തിന്റെയും സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നുവെന്നും ഡല്‍ഹി പോലിസില്‍ നല്‍കി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കപില്‍ മിശ്ര ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. മിശ്രയുടെ പരാതി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചെങ്കിലും അതിന്റെ സ്വഭാവം വെളിപ്പെടുത്തിയിട്ടില്ല.

    കപില്‍ മിശ്ര വ്യാഴാഴ്ച ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും പോലിസ് ഇത് അന്വേഷിക്കുന്നുണ്ടെന്നും ഡല്‍ഹി പോലിസിന്റെ അഡീഷനല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു. ഫെബ്രുവരിയില്‍ നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിനു കപില്‍ മിശ്ര 'പ്രകോപനപരമായ പ്രസംഗ'ത്തിലൂടെ പ്രചോദനം നല്‍കിയെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പോലിസിന്റെ കുറ്റപത്രത്തില്‍ ഇദ്ദേഹത്തിനെതിരേ നടപടിയൊന്നുമെടുത്തിരുന്നില്ല.




Tags:    

Similar News