ഇന്ത്യാ- പാക് സംഘര്‍ഷം: പണം വാരാനൊരുങ്ങി ബോളിവുഡ്

Update: 2019-03-01 13:01 GMT

മുംബൈ: ഇന്ത്യാ- പാക് ബന്ധം വഷളാവുന്നതിനിടയിലും ഇതേ പ്രമേയം വിഷയമാക്കി പണം വാരാനൊരുങ്ങുകയാണ് ബോളിവുഡ് നിര്‍മാതാക്കള്‍. ഇതുമായി ബന്ധപ്പെട്ട നിരവധി പേരുകളാണ് വിവിധ നിര്‍മാതാക്കള്‍ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 250 രൂപ മാത്രം നല്‍കി രജിസ്റ്റര്‍ ചെയ്ത പേരുകളില്‍ പലതും സിനിമയാവുമെന്നു പോലും ഉറപ്പില്ലെന്നു നിര്‍മാതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. പുല്‍വാമ അറ്റാക്, സര്‍ജിക്കല്‍ സ്‌െ്രെടക് 2.0, വിത് ലവ്, ഫ്രം ഇന്ത്യ, എടിഎസ് വണ്‍ മാന്‍ ഷോ, ബാലകോട്ട്, ടെറര്‍ അറ്റാക്, ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ, പുല്‍വാമ ടെറര്‍ അറ്റാക്, ദ അറ്റാക്‌സ് ഓഫ് പുല്‍വാമ, വാര്‍ റൂം, അഭിനന്ദന്‍ തുടങ്ങിയ പേരുകളാണ് പലരും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ സംഘര്‍ഷം ഉടലെടുക്കുന്നതിനു മുമ്പുതന്നെ റിലീസ് ചെയ്ത ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമ 250 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യസ്‌നേഹം പ്രമേയമാക്കി പുതിയ സിനിമകള്‍ നിര്‍മിച്ചാല്‍ മികച്ച കളക്ഷന്‍ നേടാമെന്നാണു നിര്‍മാതാക്കളുടെ വിലയിരുത്തല്‍. 

Tags:    

Similar News