വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരേ ഡിഎംകെ ഹൈക്കോടതിയിലേക്ക്

തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി ആസൂത്രിതനീക്കം നടത്തുകയാണെന്നാണ് ഡിഎംകെയുടെ ആരോപണം.

Update: 2019-04-17 02:55 GMT

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഡിഎംകെ ഇന്ന് മദ്രാസ് ഹൈക്കോടതിയെയും സമീപിക്കും. തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി ആസൂത്രിതനീക്കം നടത്തുകയാണെന്നാണ് ഡിഎംകെയുടെ ആരോപണം. വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ വസതിയിലും ഓഫിസിലും ഗോഡൗണിലും നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്.

ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. ദുരൈ മുരുകന്റെ അടുത്ത അനുയായിയായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍നിന്ന് 11.5 കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകളും ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ പുതുച്ചേരി ഉള്‍പ്പടെ തമിഴ്‌നാട്ടില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 39 ആയി.  

Tags:    

Similar News