ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ല; കോഴ വിവാദത്തില്‍ ഇഡിയുടെ സമന്‍സ് തള്ളി മഹുവ മൊയ്ത്ര

Update: 2024-03-28 14:56 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ ആവശ്യപ്പെട്ടന്ന പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ചോദ്യം ചെയ്യലിനായി ഇന്ന് ഇഡി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍, കൃഷ്ണനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന താന്‍ ഇന്നു മുതല്‍ പ്രചാരണത്തിന് ഇറങ്ങുകയാണെന്ന് മെഹുവ അറിയിക്കുകയായിരുന്നു.

രണ്ടുതവണ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും മഹുവ ഹാജരായിരുന്നില്ല. മഹുവ വിദേശ വിനിമയ ചട്ടം ലംഘിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.


Tags:    

Similar News