കൊല്‍ക്കത്ത പോലിസ് കമ്മിഷണറെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നു സുപ്രിംകോടതിയില്‍ സിബിഐ
ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലിസ് കമ്മിഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സിബിഐ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ശാരദ ചിട്ടി കുംഭകോണക്കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് സിബിഐ ആവശ്യം. സിബിഐ കേസ് ഏറ്റെടുക്കും മുമ്പ് കേസന്വേഷിച്ച രാജീവ് കുമാര്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപണം. അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. നേരത്തെ, രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിറ്റി കമ്മിഷണറുടെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലിസ് കസ്റ്റഡിയിലെടുത്തതു വിവാദമായിരുന്നു. സിബിഐ ഉദ്യോഗസ്ഥരുടെ നടപടിയെ തുടര്‍ന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നു കൊല്‍ക്കത്തയില്‍ ധര്‍ണയിരിക്കുകയും ചെയ്തു. തുടര്‍ന്നാണു സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടിതി നിര്‍ദേശപ്രകാരം ഷില്ലോങ്ങില്‍ വച്ച് അഞ്ചു ദിവസത്തോളം സിബിഐ രാജീവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഇപ്പോള്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.