ചിദംബരം ഇന്ദ്രാണിയെ കണ്ടതിനു തെളിവില്ല; രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ന്യായവുമായി സിബിഐ
ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ബന്ധം തെളിയിക്കുന്ന സന്ദര്‍ശക ഡയറി ഉള്‍പ്പടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്ന് സിബിഐ കോടതിയോട് പറഞ്ഞു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം, സിബിഐ വാദം തെറ്റാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ധന മന്ത്രിയുമായി പി ചിദംബരത്തെ കുടുക്കിയതിന് തെളിവ് ഹാജരാക്കാന്‍ കഴിയാതെ സിബിഐ. സുപ്രധാന രേഖകളെല്ലാം നശിപ്പിക്കപ്പെട്ടെന്ന് വാദമാണ് ഇപ്പോള്‍ സിബിഐ ഉര്‍ത്തുന്നത്. ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ബന്ധം തെളിയിക്കുന്ന സന്ദര്‍ശക ഡയറി ഉള്‍പ്പടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്ന് സിബിഐ കോടതിയോട് പറഞ്ഞു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം, സിബിഐ വാദം തെറ്റാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
കേസില്‍ നിര്‍ണായക സാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റ തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്ന് സിബിഐ പറഞ്ഞു. നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാല്‍, ചിദംബരത്തിനെതിരെ നിര്‍ണായക തെളിവായി ഉപയോഗിച്ചത് ഇന്ദ്രാണി നല്‍കിയ മൊഴിയായിരുന്നു. ചിദംബരം ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റെ സന്ദര്‍ശക വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അതിപ്പോള്‍ കാണാനില്ലാത്ത അവസ്ഥയിലാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഐഎന്‍എക്‌സ് മീഡിയയില്‍ ഇന്ദ്രാണി മുഖര്‍ജി താല്‍പര്യം ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് വേണ്ടിയാണ് ഇന്ദ്രാണിയും ചിദംബരവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ നിര്‍ണായക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് സിബിഐയുടെ വാദം. ഇക്കാര്യത്തില്‍ തെളിവില്ലെന്ന് വന്നതോടെ ചിദംബരത്തിന് ജാമ്യം കിട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. ചിദംബരത്തിന് വേണ്ടി വാദിച്ച കപില്‍ സിബല്‍ ഇന്ദ്രാണി മുഖര്‍ജിയും ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് തെളിവില്ലെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു.
ആഗസത് 21ന് അഴിമതിക്കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത പി ചിദംബരം സപ്തംബര്‍ അഞ്ചാം തീയതി മുതല്‍ തിഹാറിലെ ഏഴാം നമ്പര്‍ ജയിലിലാണ് ഉള്ളത്. ചിദംബരത്തിന്റെ കസ്റ്റഡി അടുത്ത മാസം മൂന്ന് വരെ നീട്ടിയിരുന്നു.
ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സര്‍ക്കാരില്‍ പി ചിദംബരമായിരുന്നു ധനമന്ത്രി.