'1921 മലബാര്‍ പോരാളികളുടെ ശതാബ്ദി' സ്മാരക സെമിനാര്‍

Update: 2021-12-22 17:36 GMT

കോയമ്പത്തൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ '1921 മലബാര്‍ പോരാളികളുടെ ശതാബ്ദി' സ്മാരക സെമിനാര്‍ സംഘടിപ്പിച്ചു. കോയമ്പത്തൂര്‍ ആയിഷാ മഹലില്‍ നടന്ന സെമിനാര്‍ മലബാര്‍ പോരാളികളുടെ ത്യാഗങ്ങളെ സ്മരിക്കുകയും പോരാട്ടചരിത്രത്തെ തലമുറകളോളം സംരക്ഷിച്ച് വരുംതലമുറകള്‍ക്ക് കൈമാറുകയും വേണമെന്ന് ആഹ്വാനം ചെയ്തു.

നിലവിലെ സര്‍ക്കാരുകള്‍ സ്വാതന്ത്ര്യസമരങ്ങളിവുള്ള മുസ്‌ലിംകളുടെ പങ്കാളിത്തത്തെ മറച്ചുവയ്ക്കുക മാത്രമല്ല, അതിനെക്കുറിച്ച് ഓര്‍മിക്കുന്നതുപോലും തടയുകയാണ്. ഇത്തരം അവസ്ഥകളെ മാറ്റിക്കൊണ്ട് ജാതി, മത ഭേദമില്ലാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എല്ലാവരുടെയും ചരിത്രത്തെ ഓര്‍മിക്കുന്നതിന് ഇതുപോലുള്ള സമ്മേളനങ്ങള്‍ പോപുലര്‍ ഫ്രണ്ട് തുടര്‍ന്നും നടത്തണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് എം മുഹമ്മദ് ഷേക്ക് മുഖ്യാതിഥിയായിരുന്നു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്ക്, എന്‍സിഎച്ച്ആര്‍ഒ കേരള ഘടകം ഖജാഞ്ചി കെ പി ഒ റഹ് മത്തുല്ല, എന്‍സിഎച്ച്ആര്‍ഒ ദേശീയ പ്രസിഡന്റ് എ മാര്‍ക്‌സ് എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍, സംസ്ഥാന ട്രഷറര്‍ ടി എം ഇബ്രാഹിം ബാദുഷ, എസ്ഡിപിഐ കോയമ്പത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജാ ഹുസൈന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എ അബ്ദുര്‍റഹ്മാന്‍, കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് മേധാവി കെ മെഹാജുദ്ദീന്‍ പങ്കെടുത്തു. സമ്മേളനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 500 ലധികം പേര്‍ പങ്കെടുത്തു.

Tags:    

Similar News