കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫിസര്‍ അന്വേഷിക്കും

അബൂദബിയില്‍ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനൊപ്പം മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോന്‍ പങ്കെടുത്ത സംഭവമാണ് വിവാദമായത്.

Update: 2020-10-27 11:52 GMT

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫിസര്‍ അന്വേഷിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. അബൂദബിയില്‍ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനൊപ്പം മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോന്‍ പങ്കെടുത്ത സംഭവമാണ് വിവാദമായത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരിന്റെ പരാതിയിലാണ് നടപടി.

അതേസമയം, പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന് കാണിച്ച് നേരത്തെ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതി തള്ളിയിരുന്നു. മുമ്പ് വിദേശകാര്യമന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍, മുരളീധരനെതിരായ പരാതിയില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍, ഈ നടപടി അംഗീകരിക്കില്ലെന്നും മുരളീധരന്റെ ഭാഗത്തുനിന്നുമുണ്ടായത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നുമായിരുന്നു സലിം മടവൂരിന്റെ നിലപാട്. കേന്ദ്രമന്ത്രിക്കെതിരേ വിജിലന്‍സ് കമ്മീഷനും സലിം മടവൂര്‍ പരാതി നല്‍കിയിരുന്നു.

Tags:    

Similar News